തമിഴ്‌നാടിന്റെ ഹൃദയ ഭൂമിയിലൂടെ (Through The heart of Tamil Nadu)
വിരസമായ ദിനരാത്രങ്ങൾ അധികരിക്കുമ്പോൾ പതിവുപോലെ ഒരു യാത്ര ആരും ആഗ്രഹിച്ചുപോകും. പലതും ജീവിത തിരക്കിൽ ഒരാഗ്രഹമായി അവശേഷിക്കുകയാണ് പതിവ്. . യാത്രകൾ അനുഭവങ്ങളായി മാറണമെങ്കിൽ അതിനു പാകപ്പെട്ട ഒരു മനസുകൂടി വേണം. കേരളം പരക്കെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന രാഷ്ട്രീയ പാർട്ടികളുടെ ഹർത്താലുകൾ ഞങ്ങൾ കേരളത്തിന്റെ അതിർത്തി പ്രദേശനിവാസികൾക്ക് സാന്ദർഭികവശാൽ യാത്രാ അവസരങ്ങൾ നൽകാറുണ്ട്. അങ്ങനെ ഈ കഴിഞ്ഞ നവംബർ മാസത്തിലെ ഒരു തിങ്കളാഴ്ച വളരെ വ്യത്യസ്തമായ ഒരു യാത്ര ഞാനും എന്റെ ഒരു സുഹൃത്തും ആസൂത്രണം ചെയ്തു. അത് കണ്ണുകൾ കൊണ്ട് ആസ്വദിക്കുന്ന കേവല കാഴ്ചകൾക്കപ്പുറമായി ഒരു ജനതയുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിവരണാതീതമായ അനുഭവങ്ങളായിരുന്നു. മധ്യകേരളം വരെയുള്ള ജനങ്ങളുടെ തീന്മേശയിൽ നിറയുന്ന പച്ചക്കറി വിഭവങ്ങൾ കേരളത്തിലെ വിഖ്യാത ജലസംഭരണിയായ മുല്ലപ്പെരിയാറിന്റെ നീരുറവകളാൽ തമിഴന്റെ സമാനതകളില്ലാത്ത അദ്ധ്വാനത്തിന്റെ ഫലമായി ലഭിക്കുന്നതാണ്. തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലൂടെയുള്ള യാത്രയിൽ ഞങ്ങൾ അനുഭവിച്ചത് വാക്കുകളിലൂടെയും കണ്ടത് ക്യാമറയിലൂടെയും നിങ്ങൾക്കു ഇവിടെ സമർപ്പിക്കുന്നു.  അബ്ദുൽ സമദ് എല്ലാ ത...